...".അവൾ കൊച്ചു കുട്ടിയല്ലേ ..."
ഇന്നലെ നല്ല ഒരു ദിവസമായിരുന്നു
...അല്ല കൂടുതൽ നല്ല ദിവസമായിരുന്നു
എന്ന് പറയുന്നതാവും ശരി .....സഹമുറിയത്തി കളിൽ
പലരും നാട്ടിൽ പോയത് കൊണ്ട്
പതിവിലും വൈകിയാണു റ ക്ക
മു ണ ർന്നത്
....റൂമിൽ പൊതുവെ വല്ലാത്തൊരു ശാന്തത
...അപ്പോഴാണ് ഞങ്ങൾ സിനിമയ്ക്കു പോകാമെന്ന
പ്ലാനുമായി ടീം അംഗങ്ങളിൽ
ബാക്കിയുള്ളവർ വരുന്നത് ..എന്തായാലും ഷോ
1.മണിക്ക് ശേഷമാണു ഇത്തിരി കൂടി
ഉറങ്ങാമെന്ന് കരുതി...കുറച്ചു ദിവസമായി
ഒരേ സ്വപ്നങ്ങൾ
കാണുന്നു ...അർത്ഥ ങ്ങൾ സ്വപ്നങ്ങൾ നിറമില്ലായ്മയിലെ കാണൂ
എന്നാരോ പറഞ്ഞത് വെറുതെ ഓർത്തു
....തീയിൽ ഒരു കൊച്ചു
കുട്ടിയുടെ തുടയിലെ മാംസം കരിയുന്ന
സ്വപ്നം അതിന്റെ പച്ച ഇറച്ചിയുടെ
ഗന്ധം എന്നെ സ്വപ്നത്തിൽ പോലും വല്ലാതെ
അസ്വസ്ഥയാക്കി ...അല്ലെങ്കിലും സ്വപ്നം കാണാൻ ഇപ്പൊ എവിടുന്നാ സമയം…ഓർമ്മകൾ ഒരു വ്യാഴവട്ട കാലം പുറകിലേക്ക്
………...എത്തിച്ചേരാൻ വലിയൊരു ലോകം നിനക്കുണ്ടെന്നു പറഞ്ഞു ഉടുമുണ്ടിൽതൂങ്ങി മരിച്ച വാര്യര്
മാഷോ…ചിരിചെപ്പുകൾ വിതറി ഒടുക്കം ഒരു പ്രണയ നൈരാശ്യത്തിന്റെ പേരില് ഒരു കുപ്പിയിലൊതുങ്ങിയ
ചിന്നുവെന്ന കൂട്ടുകാരിയിലെക്കോ ...കവിതയെഴുതണം എന്ന് പറഞ്ഞു ഒരു നഗരവീഥിയിലെ മൈൽ കുറ്റികളെ
ചുവപ്പാക്കി രക്തസാക്ഷിയായ നിന്നെ കുറിച്ചോ ...ഇടമുറിയാതെ ഓർമ്മകൾ പെയ്തു കൊണ്ടേയിരുന്നു…..ഞാനോർത്തു എത്രയോ ദിവസങ്ങൾക്ക്
ശേഷമാണു ഞാൻ തനിച്ചിരിക്കുന്നതെന്ന് ....സൌഹൃദങ്ങളിലെ പൊട്ടി ചിരികൾക്കിടയിൽ അല്ലെങ്ങിൽ
നാട്ടിലെ കൊച്ചുകുട്ടികളുമായി പുഴയുടെ ഓരങ്ങളിൽ ഒഴുകി ...അതുമെല്ലെങ്ങിൽ പരീക്ഷ ചൂടിൽ
മുങ്ങി.... ശരിക്കും ന്യൂ ജെനറഷൻ
ട്രെണ്ടിനു പുറകെ പാഞ്ഞു. ഈ തനിച്ചിരിക്കലിനും ഒരുസുഖമുണ്ട്
അങ്ങനെ അങ്ങനെ..പിന്നെ
സുഹൃത്തുകളുമായി കടലോരത്തെ ഞങ്ങളുടെ സങ്കേതത്തിൽ കൊച്ചു തമാശകളും ഇത്തിരി കവിതകളുടെ
വെളിച്ചവുമായി… ഇത്തവണ നാട്ടിൽ പോയപ്പോഴുംപോയി വാര്യര് മാഷെ കുറിച്ചോർത്തു പഠിച്ച സ്കൂളിന്റെ ചുമരുകൽക്കരുകിൽ ഇന്നും മുക്കുറ്റി പൂക്കൾ വിരിഞ്ഞിട്ടുണ്ടെന്നു
നവ്യ പറഞ്ഞു ...കാൻസർ രോഗികളെ സഹായിക്കാനായി ഒരു സഹായ നിധി തുടങ്ങണമെന്ന പ്ലാൻ ഇപ്രാവശ്യവും
എന്നത്തേയും പോലെ കാറ്റിൽ പറന്നു….എന്നും പോകാറുള്ള വൃദ്ധ മന്ദിരത്തിൽ ഈ പ്രാവശ്യം
പോയപ്പോൾ ...നരച്ച കണ്പീലികളും തീക്ഷ്ണതയുള്ള കണ്ണുകളുമുള്ള ആ വൃദ്ധയെ കണ്ടതേയില്ല
...നടു വളഞ്ഞു നടക്കുന്ന മുത്തച്ചനെയും കണ്ടില്ല ..എവിടെ പോയി എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും
സിസ്റ്റർ മേരി വന്നപ്പോൾ ഞാൻ ചോദ്യം മനപൂർവ്വം വിഴുങ്ങി ...ഒരുപക്ഷെ മറുപടി ഞാനിഷ്ടപെടാത്തത്
ആണെങ്കിലൊ ?
നീയിതു വരെ റെഡി
ആയില്ലേ ...ഓർമ്മകൾ മുറിഞ്ഞു ഇനിയും
വൈകിയാൽ അവൾ മാർ കൈയും
കാലും കൂടി മുറിക്കും ..ജസ്റ്റ്
മിനുറ്റ് എന്നും പറഞ്ഞു ഒരു
കപ്പു വെള്ളവും തലയിൽ കമഴ്ത്തി
...ഡ്രസ്സ് തിരഞ്ഞപ്പോൾ മിക്കതു O ചുക്കിയും
ച്ചുളിഞ്ഞുമിരിക്കുന്നു ...ഓ അല്ലെങ്കിലും
ഈ സായ്പന്മാരോട് ചിലപ്പോൾ വല്ലാത്തൊരു
ബഹുമാനം തോന്നും...കിട്ടിയ ജീന്സും
വലിച്ചു കേറ്റി ...ദെ റെഡി
...എന്നൊരു വിളിച്ചു കൂക്കും ...ഓ
അപ്പോഴാണ് ഓർത്തത് ..കൂട്ടത്തിലെ ഒരു
കുതിരയുടെ പിറന്നാള ആണെന്ന് ഓർത്തത് എന്തു വാങ്ങിച്ചു കൊടുക്കും ..അല്ല പണ്ടും പിന്നെയും
ഫ്രണ്ട്സിനു ഗിഫ്റ്റ് കൊടുക്കുന്ന ശീലമൊന്നുമില്ല ..പക്ഷെ ഈ കുതിരയെ ഒന്നും ഇനി കാണാൻ
ചാൻസും ഇല്ല ...അപ്പോഴാണ് കുതിരക്കു വിജ്ഞാന ദാഹം ശമിപ്പിക്കാൻ വല്ലതും വാങ്ങാം എന്നോർത്തത്
...അങ്ങനെ ഹൊസ്റ്റലിന്റെ പടി വാതിക്കലെത്തി യപ്പോഴേക്കും എവിടേക്കാ ചേച്ചിമാരെ ...തിരിഞ്ഞു നോക്കിയപ്പോൾ പങ്കജാക്ഷി ദേ ..പെണ്ണ്
ഇളിച്ചു കാട്ടുവാണ് കൈയിൽ കിട്ടിയ കബെടുത്തു ഒരു ചെറിയ പെട കൊടുത്തു .. അല്ലേലും നിന്റെ പ്രായത്തിനു ചേരുന്നതല്ല നിന്റെ
പേരും കൈയിലിരിപ്പും എന്നൊരു കമെന്റും പാസ്സാക്കി.bye.
എന്നും പറഞ്ഞു ഞങ്ങളിറങ്ങി
ഹോസ്റ്റലിൽ വന്നപ്പോഴേ ഞാനാ കൊച്ചിനെ ശ്രദ്ധിക്കുന്നു ണ്ടായിരുന്നു ..ഈ 13വയസ്സിൽ
..എന്തോ ഒരു ..എന്താവാം കാരണം എന്നു ചിന്തിച്ചിട്ടുണ്ട് ...ഓഫീസിന്നു വന്ന) പിന്നെ
എവട) ഇതിനൊക്കെ നേരം എങ്കിലും ഞാൻ റൂമിൽ തനിച്ചാകുന്ന ചുരുക്കം ദിവസങ്ങളിൽ അവൾ റൂമിൽ
വരാറുണ്ടായിരുന്നു നനുത്ത ചിരിയുമായി പുറകിലൂടെ വന്നു ബൊവ് """ എന്ന
ശബ്ദമുണ്ടാക്കി അയ്യോ ചേച്ചി പെടിച്ചേ എന്ന് പറഞ്ഞു കുപ്പി വള ചിതറിയ പോലെ ചിരിക്കും.. ഓഫീസുന്നുള്ള പൊല്ലാപ്പ് പിടിച്ച പേടിപ്പിക്കലിനിടക്ക്
ഇതൊക്കെ എന്ത് ... എന്നാലും ഞാൻ പേടിച്ച പോലഭിനയിക്കും അവിടുന്നും പതിവ് അതാണല്ലോ
.... ചില തിരക്ക് പിടിച്ച രാവിലെകളിലും
വിഷാദം കനത്തു തുടങ്ങുന്ന സന്ധ്യകളിലും അവളെ ഞാൻ തനിച്ചു കാണാറുണ്ട് ..അപ്പോൾ ആ കണ്ണുകളിൽ
കുട്ടിത്തതിനപ്പുരത്തെക്കുള്ള ഒരു നനവ് കണ്ണുകളിൽ നിറഞ്ഞു കാണുന്നുണ്ടായിരുന്നു..
തീരെ തനിച്ചിരിക്കണമെന്ന് തോന്നുമ്പോൾ
ടെറസിനു മുകളിലെ മൂലയിൽ ഇരിക്കും ...വൃച്ചിക കാറ്റിനും സന്ധ്യകൾക്കും വല്ലാത്തൊരു സുഖമാനവിടം……
ഡയറക്റെഡ് ബൈ ദി ഫിലിം വിനീത് ശ്രീനിവാസൻ ....പടം
തുടങ്ങി ഇരുട്ടിലെ കയറി വരുന്ന ആൾക്കാരേയും സിനിമയും നല്ലവണ്ണം ആസ്വദിച്ച് ഉച്ചക്ക്
കഴിച്ച ബിരിയാണിയുടെ മത്ത് കാരണം ഉറക്കം വരുന്നുണ്ടായിരുന്നു .....സിനിമയിലെ കഥാപാത്ര
ങ്ങളെയും സിനിമയെയും ഒരു സാധാരണക്കാരുടെ വിലയിരുത്തലുമായി സമയം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ
എങ്ങനെയുണ്ടായിരുന്നു "സിലുമ "എന്ന് ചോദിച്ചു കൊണ്ട് പങ്കജാക്ഷി പടിവാതി
ലിൽ നിൽക്കുന്നുണ്ടായിരുന്നു ...കുഴപ്പമില്ല എന്നല്ലാതെ കൂടുതൽ വിലയിരുത്താൻ എനിക്കും
മനസിലാക്കാൻ അവള്ക്കും കഴിഞ്ഞെന്നു വരില്ല.......
ഒരു പ)തിയുറക്കം
കണ്ണിലുണ്ടായിരുന്നു ഞാൻ നേരെ
റൂമിലേക്ക് പോയി ....ഗസലും
വച്ച് ഉറങ്ങാൻ കിടന്നു ...വീണ്ടും
അതെ സ്വപ്നം തുടയിൽ പച്ചയിറച്ചി കത്തിയ
മാംസത്തിന്റെ ഗന്ധം ആരുടെയോ തേങ്ങലുകളും
...ഉറക്ക ത്തിൽ നിന്നെഴുനെറ്റിട്ടും എനിക്ക്
വല്ലായ്മ വിട്ടു മാറുന്നെ ഉണ്ടായിരുന്നില്ല
...കരച്ചിൽ ക്രമേണ ശക്തി പ്രാപിക്കുന്നതായി തോന്നി
..എല്ലാം തോന്നലാവാം എന്നു കരുതി
കതകു തുറക്കുമ്പോഴേക്കും വാതിലിനരുകിൽ
പൊ ള്ളിയടർന്ന പാടിൽ
തേൻ പുരട്ടുന്ന
പങ്കജാക്ഷി ...കണ്ണുകൾക്ക് അവളുടെ
പേര് പോലെ ചുവന്നിരുന്നു
..ഞാനവളെയും കൂട്ടി ടെറസിനു മുകളില
പോയിരുന്നു ...ഞാൻ കണ്ട
സ്വപ്നവും അവളുടെ ജീവിതവും ഒന്നായിരിക്കാം
....ഞാനവളോട് ഒന്നും ചോദിച്ചതെയില്ല അവളെന്നോടൊന്നും
പറഞ്ഞതുമില്ല...എന്റെ തോളിന്റെ സുരക്ഷിതത്വത്തിൽ
അവൾ കഥ പറയാൻ
അല്ല ജീവിതം പറയാൻ
തുടങ്ങുകയായിരുന്നു…..മനസ്സിലേറ്റ പൊള്ളിയ
ചട്ടുകത്തിന്റെ പാട് മാ യില്ലെന്നും .....ജീവിതത്തിൽ കരിഞ്ഞ മാംസത്തിന്റെ ഗന്ധം പോവില്ലെന്നും
ഞാൻ തിരിച്ചറിഞ്ഞുന്നു .....
അതെ ഇന്നൊരു നല്ല
ദിവസമായിരുന്നു ....എങ്കിലും ഏതോ തുടകളിൽ ഇപ്പോഴും ചൂടുള്ള മാവിനോപ്പം ഇറച്ചിയും കരിയുന്നുണ്ടാവും
അല്ലെ ?ഞാനവളോട് അര്ധ്രമായി ചോദിച്ചു ....ചിരിച്ചു കൊണ്ടവൾ പറഞ്ഞു ചേച്ചി ഇനി എത്ര
മാസം കാണും ഇവിടെ "നിന്റെ മുരിവുണങ്ങും വരെ .............. അല്ലെങ്കിലും ഈ മുറിവിനപ്പുറത്തെ വേദ നയെയും
വാക്കുകളെയും കാണാൻ അവൾക്കവില്ലല്ലോ ...".അവൾ കൊച്ചു കുട്ടിയല്ലേ ..."

