quit..............
NITHYA CHAITHANYA. N. A
Total Pageviews
Friday, 30 September 2016
Monday, 14 March 2016
-- പുളി ഉറുമ്പിന്റെ മണമുള്ള ഓർമകള് ....
....ഇന്ന് സ്കൂൾ പൂട്ടിയ പിന്നെ ഞങ്ങള്ക്ക് രണ്ടു മാസം ഉതസവമആ യിരുന്നു ...ഞങ്ങളുടെതായ കളിപാ ട്ടങ്ങളും കൊച്ചു കൊച്ചു വള പൊട്ടുകളു മൊക്കെയയി ..അമ്മയുടെ വീട്ടിലേക്ക് ..അവടെ ഞങ്ങളെ മാത്രം കാത്തു ഒരുപാടു പേരുണ്ടാവും ...ആ തറവാട്ടിലെ ഗോവണി പടികല്ക് ഓരോ അവധി കാലങ്ങളുടെയും കഥ പറഞ്ഞു തരാ നുണ്ടാവും ..കാത്തിരിപുകളുടെ മഴകാലം പൊടിഞ്ഞു തുടങ്ങുമ്പോഴുള്ള ഞങ്ങളുടെ തിരിച്ചു പോക്കുകളുടെ ....കണ്ണെത്തും ദൂരം വരെ കൈ വീശി നില്ക്കുന്ന അവരുടെ അല്ല ഞങ്ങളുടെ കഥ ....എല്ലാവര്ക്കും ഇരട്ടപെരുണ്ട് ഞാൻ ഉടുമ്പ് കത്രീന ഏട്ടൻ ചിന്തൻ തുഷാര അവന്റെ പെങ്ങള ചിന്തി പിന്നെ എന്റെ അനിയൻ എക്രുഅപ്പൻ പിന്നെ മുത്ത് ഏന് വിളിക്കുന്ന വിനിഷ ..പിന്നെ കൂ ള്ളപ്പൻ ഇവരൊക്കെ ആയിരുന്നു ഞങ്ങളുടെ ടീം ...പുതിയ പുതിയ കളികളും vedio ഗെയിം ഒക്കെ ഞാനായിരുന്നു അവടെ ആദ്യം അവതരിപിച്ചത് അത് കൊണ്ട് തന്നെ കുട്ടി പട്ടാളത്തിന്റെ ഗാങ്ങ് ലീഡർ ഞാനും ചിന്തനും ആയിരുന്നു ...
എം ടി യുടെ ഏതോ നോവലിലെ കഥാപാത്രത്തെ ഒര്മിപികുന്നതയിരുന്നു വല്യമ്മവാൻ അതായതു ചിന്തന്റെയും ചിന്തിയുടെയും അച്ഛൻ ഞൻ ലോകത്തിൽ പേടിക്കുന്ന ഒരേ ഒരാൾ ...മെലിഞ്ഞു ഉണങ്ങി ചുരു ചുറുക്കുള്ള അമ്മാവൻ എപ്പോഴും വഴക്ക് പരയുംയിരുന്നെങ്കിലും വളരെ അതികം സ്നേഹമായിരുന്നു ഞങ്ങളോടെ ....
എല്ലാര്ക്കും പേടി ആയതു കൊണ്ട് വല്യമ്മാവന് ഇഷ്ടമാല്ലതതോന്നും അവർ ചെയ്തിരുന്നില്ല ..പക്ഷെ ഞാനും ചിന്തനും ചെരുപത്തിലെ ഇത്തിരി അല്ല കുറച്ചധി കം തല തെറി ച്ചതാ യിരുനു ...ഞാൻ അവധി കാലത്ത് വന്നു പോയാൽ അവന്റെ മുട്ടിൽ നിറയെ വീണു പൊട്ടിയ പാടുണ്ടാകും ...വലിയ പറമ്പിൽ പാലയും ഇലഞ്ഞിയും പുളിയും പേരക്കയും നിറയെ ഒളൊരു മാങ്ങയും ...പിന്നെ കൂവളവും ഒക്കെ നിറഞ്ഞതായിരുന്നു അവടം ..പറമ്പുകളിൽ ഏറെയും തട്ട് തട്ടയിടയിരുന്നു ...പക്ഷെ കത്രീനയ്ക്ക് പ്രേതത്തെ പേടിയാണെന്ന് മനസിലാക്കിയ ചിന്തൻ ,,,ഞങളെ എല്ലാരേയും ഇരുത്തി ഇംഗ്ലീഷ് സിനിമ തോറ്റു പോകുന്ന പ്രേത കഥകൾ പറഞ്ഞു തരും ..തൊടിയിലെ പാലയിൽ ഒരു ബ്രഹ്മ രക്ഷസ്സ് ഉണ്ടെന്നും ..ശിവപുരത്തെ നമ്പൂതിരിയുടെ ഭാര്യയായിരുന്ന അവരെന്നും ...,അവരെ നമ്പൂതിരി ചവിട്ടി കൊന്നു വെള്ളത്തിൽ താഴ്ത്തി... ഞങ്ങളുടെ മുത്തശ്ശിയുടെ ആങ്ങള ഒരു മന്ത്രവാദി ആയിരുന്നത്രെ ...ചെമ്മരതുർ തറവാട്ടിലെ അയാൾ ആ രക്ഷസ്സിനെ ആവാഹിച്ചു ആ പാലയിൽ തള ച്ചത്രേ ....അമാവാസി ദിവസം ആ രക്ഷസ്സ് കുട്ടികളുടെ ചോര കുടിക്കാൻ വരും ...പിന്നെ ചിന്തൻ ഇല്ലാതെ ഞങ്ങൾ പുറത്തിറങ്ങാതെ ആയി ...ചിന്തന്റെ കൈയിൽ ഒരു ആണി ഉണ്ടായിരുന്നു ,,,അത് കൊണ്ട് അവനെ മാത്രം രക്ഷസ് പിടികില്ല .."അവൻ മാത്രം ഒരിക്കലും മരിക്കില്ലത്രേ ..."....അതോണ്ട തന്നെ മരിക്കുനതിനെക്കാൾ ബുടിമുട്ടാണ് ജീവിക്കാൻ എന്നാ തിരിച്ചറിവില്ലാത്ത കാലം ആയതിനാൽ ഞങ്ങൾ അവനോട് ചേർന്ന് നിന്നതും അത് കൊണ്ടായിരുന്നു ..
2 മണിയായാൽ ചോറ് കഴിക്കാൻ വരുന്ന വല്യമ്മാവനെ പേടിച്ചു ഞങൾ നേരത്തെ ചോറ് കഴിച്ചു നല്ല കുട്ടികളായി പഠി ക്കാനിരിക്കും ....കാലിൻ മേൽ ഇത്തിരി ചെളി കണ്ടാൽ ഷർട്ട് ഒന്ന് മുഷിഞ്ഞാൽ വല്യമ്മവാൻ ചിന്തനെ പുളി വടി കൊണ്ട് പൊതിരെ തല്ലുംയിരുന്നു ...അപ്പൊ ചെമ്മരതൂരെ മന്ത്രവാദി കൊടുത്ത ആണി അവനെ രക്ഷിച്ചേ ഇല്ല ..എങ്കിലും വേദന കൊണ്ട് അവൻ അത് മുറുകി പിടിക്കും ...അപ്പോൾ എന്റെ കണ്ണും നിറയുമായിരുന്നു ..എന്തൊക്കെ ആയാലും രാത്രി ഒന്നിച്ചൊരു പായയിൽ ഉറങ്ങുമ്പോൾ ചിന്തൻ പറയും ...ഞാൻ പറഞ്ഞാൽ രക്ഷസ്സ് നിന്നെ പിടികില്ലട്ടോ ..ചിന്തനു ഒരിഷ്ട കൂടുതൽ എന്നോടുണ്ടയിരുനു ....അവനെന്റെ ഏട്ടൻ ചമയുമ്പോൾ ഞൻ തല്ലു കൂടിയാലും ആ സുരക്ഷിതത്വം ....രക്ഷസിനെ തുരത്തിയ ആ ആണി എന്നപോലെ അവൻ എനിക്ക് ദൈ ര്യം തന്നു....!!!!!
.....എല്ലാ തല്ലു കൂടലിനും അവസാനം ഞങൾ ഏപ്രിൽ 28 നാട്ടിലേക്കു മടങ്ങും ..അപ്പോ കണ്ണിൽ വല്ലാത്ത നനവുമായി അവർ കൈവീശും ....തിരിഞ്ഞു നോക്കി നോക്കി ..ഞങൾ നടക്കും ...
അങ്ങനെ ചിന്തനും കത്രീനേം ചിന്തീം കുള്ളപനും മുത്തും എല്ലാരും വളര്ന്നു ...അവധി കാല യാത്രകൾ അമ്മ വെട്ടി കൂ രചെങ്കി ലും മാർച്ച് മാസത്തെ ആ പുളിയിര്മകൾ അരിച്ചിറങ്ങും ...ചിന്തൻ കൂടത്തിൽ ഏറ്റവും പഠിച്ചു ...അവനു വല്യമ്മവാൻ നല്കുന്ന ഓരോ അടികളും മാർകുകളായി കൂടി കൂടി വന്നു ....
കാലത്തിന്റെ മാറ്റം ഞങളെ ഓരോരുത്തരെയും മാറ്റി ..ഒന്ന് രണ്ടു ദിവസത്തേക്ക് മാത്രമായി ചുരുങ്ങിയ അവധി കാ ല യാത്രകൾ ..മുത്ത് കോളേജ് ടീചെരായ് ...കുല്ലപ്പാൻ ആരോനോട്ടികൾ എഞ്ചിനീയർ ..ചിന്തി സുർവെയെർ എച്രു അപ്പൻ ഒരു കമ്പനിയിൽ ചിന്തൻ മാത്രം എവ്ടെയും എത്തിയില്ല ഒരുപാടു പഠിച്ചു ...മാർക്കുകൾ കൂട്ടി വച്ചിരുണേൽ ഞങൾ എഴുതിയ എല്ലാവരുടെതിനെക്കാൾ കൂടുതൽ ആയിരുന്നു ....എങ്കിലും പരതിയൊനുമിലതെ മാറാതെ ചിന്തൻ ഞങ്ങളെ സ്നേഹിച്ചും കളിയാക്കിയും നടന്നു ....ഞാ ൻ കാസർഗോഡ് ജോലിക് പോയി ..ചിന്തിയുടെ കല്യാണം കഴിഞ്ഞു ....ചിന്തൻ ഒറ്റപെട്ടോ ???? അറിയില്ല ...ഒരു ദിവസം ചിന്തൻ വിളിച്ചു ..അന്നൊരു മഴയുണ്ടായിരുന്നു മേഘങ്ങൾ ഇരുണ്ടു കൂടി ...ഞാൻ കാസര്ഗോടെ staywell ഹോസ്റെലിന്റെ ടെറസ്സിനു sidel മഴ നോക്കിയിരികുകയായിരുന്നു ,,,മറ്റുള്ളവരെല്ലാം കൂടാരതിനുള്ളിൽ ഫോൺ വിളികളിൽ ആയിരുന്നു ....ചിന്തൻ പഴയ കാലത്തേ കുരിചോരുപാട് പറഞ്ഞു ..പണ്ട് ഞാനും അവനും തറവാട്ടിലെ ഗോവണി പടിയിൽ ഇരുന്നു സന്ദ്യ മേഘങ്ങളേ നോക്കുമായിരുന്നു ...ശിവനെയും കൃഷ്ണയെയും പശുവിനെ കുതിരയെ ഒക്കെ മേഘ ങ്ങളിൽ കാണുമായിരുന്നു...അതോകെ/// ഒരു ദിവസം അവിടെക്ക് നിൽകാൻ ചെല്ലമെന്നും ..ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു ..ജനുവരി യുടെ തണുപ്പ് അരിച്ചു കേറിയിരുന ഒരു ദിവസം ...എൻ മോഹനന്റെ അന്നൊരിക്കൽ എന്നാ നോവലിന്റെ വായനയുടെ ലഹരിയിൽ ആയിരുന്നു ഞാന്പോൾ ..."ഏറ്റവും അഗാ ധമാ യിരുന്നു എന്റെ സ്നേഹം ..അഴകടളിനെക്കൾ വലുതായിരുന്നു എന്റെ മോഹം"വരികളിൽ കണ്ണുടക്കി നിന്നപോൾ വാതിലിൽ മുട്ട് കേള്കുന്നു ...സുനി ആണ് എടി ഒന്ന് വന്നെ ഞാനോട്ടയ്ക്കാ എനികൊന്നു അമ്പലത്തിൽ പോകണം എന്ന് ...മനസിന് ഒരു സുഗമിലഞ്ഞിറ്റും ഞാനിറങ്ങി ....വൈകീടാതെ കാറ്റിൽ നിറയെ കരിയിലകൾ പരുന്നുണ്ടായിരുന്നു ...പുളിയുരുംബിന്റെയും ഒളോർ മാങ്ങയുടെയും ഗണ്ഡം..എവിടെയോ എന്തോ ഒരു വേദന പോലെ ....അമ്പലത്തിൽ കയറി പ്രാർത്ഥിച്ചു ..ഇറങ്ങുമ്പോൾ ഫോൺ റിംഗ് ചെയ്തു ...വിധ്യെചിയുടെ കരച്ചിൽ ........ചിന്തൻ ഉത്തരത്തിൽ തൂങ്ങിയാടി ....എല്ലാ തെയ്യ കോലങ്ങളും ചെണ്ടയുടെ ശബ്ദങ്ങളും എന്റെ ചെവിയിൽ അലയടിചോടുങ്ങി ..ഞാൻ കരഞ്ഞില്ല ....റൂമിൽ എത്തി എന്റെ ഇരുപ്പു കണ്ടു ഒന്നിച്ചുലവര്ക് പേടിയായി കുല്ലപ്പനും മുത്തുവും എന്നെ വിളിച്ചു കൊണ്ടേയിരുന്നു ,,,ഞാൻ പുലിമനമുല ഒര്മാകളിരുനു പിറ്റേന്ന് പുലര്ച്ചെ 5 മണിക്കുള്ള ട്രെയിനിൽ ഞാൻ കയറി ...എന്റെ കൂടെ ഒരു ഭ്രാന്തി മാത്രമേ അ കമ്പ്ർത്മെന്റിൽ ഉണ്ടായിരുന്നുള്ളൂ ..പക്ഷെ എനിക്ക് ഭയം തോനിയെയില്ല ...അവരുടെ കണ്ണുകളിലൂടെ ഒരു വരി ഭ്രാന്ത് നടന്നു നീങ്ങി ...ചിന്തന്റെ ഗോവണി പടിയിലെ ശൂന്യത ..പിന്നെ എന്നെ കണ്ടപോഴുയര്ന്ന കൂടകരച്ചിൽ ...ചിന്തന്റെ ശരീരതിനടുതെക്ക് അല്ല ഏട്ടന്റെ ചിന്തൻ ഏന് വിളികുനത് പണ്ടും അവനിഷ്ടമയിരുന്നില്ല ..എന്നെ ആരോകെയോ കൊണ്ട് പോയി ..ഏട്ടന്റെ മുഖത്ത് ഞാൻ നോക്കിയേ ഇല്ല ..കൈയിൽ നോക്കി ..കൈയിൽ ആണിയുണ്ടോ ???മരണത്തിൽ നിന്ന് പോലും അവനെ മാത്രം രക്ഷപെടുത്തും എന്നു അവൻ കരുതി വച്ച മനസിന്റെ അണി എന്നാണ് അവനു നഷ്ടമായത് ....എവിടെ നിന്നോ പുളിയുരുംബിന്റെ മണമുള്ള കാറ്റ് വീശി ..............
Friday, 17 April 2015
ഈ മനോഹര തീരത്ത് തരുമോ...???
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം ...
വൃചിക കാറ്റു കൾക്കും ...സാന്ധ്യ മേഘങ്ങൽ നിറഞ്ഞ ആകാശമുള്ള സായാഹ്നങ്ങൾക്കും ഇവിടം വല്ലാത്ത ഒരു ഫീൽ തന്നെയാണോ ..ഒരു പക്ഷെ വാക്കുകൾക്കോ വരകള്ക്കോ തൊട്ടറിയാൻ കഴിയാത്തത്ര സുഖം ....വായനക്കാരാ ..നീ കരുതുന്നുണ്ടാവുo ഇതൊരു പുഴവക്കിലോ ഒരു കുന്നിൻ ചരിവിലോ ആണെന്ന് ..ഒരികലുമല്ല ...സ്റ്റേ വെൽ എന്ന കാസര്ഗോടെ ഒരു ladies ഹോസ്റൽ ടെറസിന്റെ മുകളിലാണ് ഈ സ്ഥലം ഒരു യാത്ര പോയി വന്നതിന്റെ ഫീൾ മുഴുവൻ ഞാൻ ചിലപ്പോൾ അനുഭവിക്കുന്നത് ..ആവ്ടെ ഇരുന്നായിരുന്നു ...കൈയിലൊരു കപ്പു ചൂടുള്ള ചായ പിന്നെ കൂട്ടിരിക്കാൻ ജിഷാനയും നിസയും പിന്നേ സുനിയും ..ആ ടെറസിൽ ഇരുന്നു സായാഹ്ന സൂര്യനെയും ഹൈവേ യിലൂടെ പോകുന്ന കൂടാൻ പാണ്ടി ലോറികൾ ളെയും ..പിന്നെ മുല്ലപൂ ചൂടിയ തമിൽ സ്ത്രീകളെയും ..ഇച്ചിരി വൈകിയാൽ പിന്നെ ഞങ്ങളുടെ സ്വപ്നം പോലെ ഒളിവിതറി നില്കുന്ന നക്ഷത്രങ്ങളെ നോക്കി നില്ക്കും ..."ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി Monday, 30 June 2014
Thursday, 6 March 2014
Tuesday, 19 November 2013
...".അവൾ കൊച്ചു കുട്ടിയല്ലേ ..."
ഇന്നലെ നല്ല ഒരു ദിവസമായിരുന്നു
...അല്ല കൂടുതൽ നല്ല ദിവസമായിരുന്നു
എന്ന് പറയുന്നതാവും ശരി .....സഹമുറിയത്തി കളിൽ
പലരും നാട്ടിൽ പോയത് കൊണ്ട്
പതിവിലും വൈകിയാണു റ ക്ക
മു ണ ർന്നത്
....റൂമിൽ പൊതുവെ വല്ലാത്തൊരു ശാന്തത
...അപ്പോഴാണ് ഞങ്ങൾ സിനിമയ്ക്കു പോകാമെന്ന
പ്ലാനുമായി ടീം അംഗങ്ങളിൽ
ബാക്കിയുള്ളവർ വരുന്നത് ..എന്തായാലും ഷോ
1.മണിക്ക് ശേഷമാണു ഇത്തിരി കൂടി
ഉറങ്ങാമെന്ന് കരുതി...കുറച്ചു ദിവസമായി
ഒരേ സ്വപ്നങ്ങൾ
കാണുന്നു ...അർത്ഥ ങ്ങൾ സ്വപ്നങ്ങൾ നിറമില്ലായ്മയിലെ കാണൂ
എന്നാരോ പറഞ്ഞത് വെറുതെ ഓർത്തു
....തീയിൽ ഒരു കൊച്ചു
കുട്ടിയുടെ തുടയിലെ മാംസം കരിയുന്ന
സ്വപ്നം അതിന്റെ പച്ച ഇറച്ചിയുടെ
ഗന്ധം എന്നെ സ്വപ്നത്തിൽ പോലും വല്ലാതെ
അസ്വസ്ഥയാക്കി ...അല്ലെങ്കിലും സ്വപ്നം കാണാൻ ഇപ്പൊ എവിടുന്നാ സമയം…ഓർമ്മകൾ ഒരു വ്യാഴവട്ട കാലം പുറകിലേക്ക്
………...എത്തിച്ചേരാൻ വലിയൊരു ലോകം നിനക്കുണ്ടെന്നു പറഞ്ഞു ഉടുമുണ്ടിൽതൂങ്ങി മരിച്ച വാര്യര്
മാഷോ…ചിരിചെപ്പുകൾ വിതറി ഒടുക്കം ഒരു പ്രണയ നൈരാശ്യത്തിന്റെ പേരില് ഒരു കുപ്പിയിലൊതുങ്ങിയ
ചിന്നുവെന്ന കൂട്ടുകാരിയിലെക്കോ ...കവിതയെഴുതണം എന്ന് പറഞ്ഞു ഒരു നഗരവീഥിയിലെ മൈൽ കുറ്റികളെ
ചുവപ്പാക്കി രക്തസാക്ഷിയായ നിന്നെ കുറിച്ചോ ...ഇടമുറിയാതെ ഓർമ്മകൾ പെയ്തു കൊണ്ടേയിരുന്നു…..ഞാനോർത്തു എത്രയോ ദിവസങ്ങൾക്ക്
ശേഷമാണു ഞാൻ തനിച്ചിരിക്കുന്നതെന്ന് ....സൌഹൃദങ്ങളിലെ പൊട്ടി ചിരികൾക്കിടയിൽ അല്ലെങ്ങിൽ
നാട്ടിലെ കൊച്ചുകുട്ടികളുമായി പുഴയുടെ ഓരങ്ങളിൽ ഒഴുകി ...അതുമെല്ലെങ്ങിൽ പരീക്ഷ ചൂടിൽ
മുങ്ങി.... ശരിക്കും ന്യൂ ജെനറഷൻ
ട്രെണ്ടിനു പുറകെ പാഞ്ഞു. ഈ തനിച്ചിരിക്കലിനും ഒരുസുഖമുണ്ട്
അങ്ങനെ അങ്ങനെ..പിന്നെ
സുഹൃത്തുകളുമായി കടലോരത്തെ ഞങ്ങളുടെ സങ്കേതത്തിൽ കൊച്ചു തമാശകളും ഇത്തിരി കവിതകളുടെ
വെളിച്ചവുമായി… ഇത്തവണ നാട്ടിൽ പോയപ്പോഴുംപോയി വാര്യര് മാഷെ കുറിച്ചോർത്തു പഠിച്ച സ്കൂളിന്റെ ചുമരുകൽക്കരുകിൽ ഇന്നും മുക്കുറ്റി പൂക്കൾ വിരിഞ്ഞിട്ടുണ്ടെന്നു
നവ്യ പറഞ്ഞു ...കാൻസർ രോഗികളെ സഹായിക്കാനായി ഒരു സഹായ നിധി തുടങ്ങണമെന്ന പ്ലാൻ ഇപ്രാവശ്യവും
എന്നത്തേയും പോലെ കാറ്റിൽ പറന്നു….എന്നും പോകാറുള്ള വൃദ്ധ മന്ദിരത്തിൽ ഈ പ്രാവശ്യം
പോയപ്പോൾ ...നരച്ച കണ്പീലികളും തീക്ഷ്ണതയുള്ള കണ്ണുകളുമുള്ള ആ വൃദ്ധയെ കണ്ടതേയില്ല
...നടു വളഞ്ഞു നടക്കുന്ന മുത്തച്ചനെയും കണ്ടില്ല ..എവിടെ പോയി എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും
സിസ്റ്റർ മേരി വന്നപ്പോൾ ഞാൻ ചോദ്യം മനപൂർവ്വം വിഴുങ്ങി ...ഒരുപക്ഷെ മറുപടി ഞാനിഷ്ടപെടാത്തത്
ആണെങ്കിലൊ ?
നീയിതു വരെ റെഡി
ആയില്ലേ ...ഓർമ്മകൾ മുറിഞ്ഞു ഇനിയും
വൈകിയാൽ അവൾ മാർ കൈയും
കാലും കൂടി മുറിക്കും ..ജസ്റ്റ്
മിനുറ്റ് എന്നും പറഞ്ഞു ഒരു
കപ്പു വെള്ളവും തലയിൽ കമഴ്ത്തി
...ഡ്രസ്സ് തിരഞ്ഞപ്പോൾ മിക്കതു O ചുക്കിയും
ച്ചുളിഞ്ഞുമിരിക്കുന്നു ...ഓ അല്ലെങ്കിലും
ഈ സായ്പന്മാരോട് ചിലപ്പോൾ വല്ലാത്തൊരു
ബഹുമാനം തോന്നും...കിട്ടിയ ജീന്സും
വലിച്ചു കേറ്റി ...ദെ റെഡി
...എന്നൊരു വിളിച്ചു കൂക്കും ...ഓ
അപ്പോഴാണ് ഓർത്തത് ..കൂട്ടത്തിലെ ഒരു
കുതിരയുടെ പിറന്നാള ആണെന്ന് ഓർത്തത് എന്തു വാങ്ങിച്ചു കൊടുക്കും ..അല്ല പണ്ടും പിന്നെയും
ഫ്രണ്ട്സിനു ഗിഫ്റ്റ് കൊടുക്കുന്ന ശീലമൊന്നുമില്ല ..പക്ഷെ ഈ കുതിരയെ ഒന്നും ഇനി കാണാൻ
ചാൻസും ഇല്ല ...അപ്പോഴാണ് കുതിരക്കു വിജ്ഞാന ദാഹം ശമിപ്പിക്കാൻ വല്ലതും വാങ്ങാം എന്നോർത്തത്
...അങ്ങനെ ഹൊസ്റ്റലിന്റെ പടി വാതിക്കലെത്തി യപ്പോഴേക്കും എവിടേക്കാ ചേച്ചിമാരെ ...തിരിഞ്ഞു നോക്കിയപ്പോൾ പങ്കജാക്ഷി ദേ ..പെണ്ണ്
ഇളിച്ചു കാട്ടുവാണ് കൈയിൽ കിട്ടിയ കബെടുത്തു ഒരു ചെറിയ പെട കൊടുത്തു .. അല്ലേലും നിന്റെ പ്രായത്തിനു ചേരുന്നതല്ല നിന്റെ
പേരും കൈയിലിരിപ്പും എന്നൊരു കമെന്റും പാസ്സാക്കി.bye.
എന്നും പറഞ്ഞു ഞങ്ങളിറങ്ങി
ഹോസ്റ്റലിൽ വന്നപ്പോഴേ ഞാനാ കൊച്ചിനെ ശ്രദ്ധിക്കുന്നു ണ്ടായിരുന്നു ..ഈ 13വയസ്സിൽ
..എന്തോ ഒരു ..എന്താവാം കാരണം എന്നു ചിന്തിച്ചിട്ടുണ്ട് ...ഓഫീസിന്നു വന്ന) പിന്നെ
എവട) ഇതിനൊക്കെ നേരം എങ്കിലും ഞാൻ റൂമിൽ തനിച്ചാകുന്ന ചുരുക്കം ദിവസങ്ങളിൽ അവൾ റൂമിൽ
വരാറുണ്ടായിരുന്നു നനുത്ത ചിരിയുമായി പുറകിലൂടെ വന്നു ബൊവ് """ എന്ന
ശബ്ദമുണ്ടാക്കി അയ്യോ ചേച്ചി പെടിച്ചേ എന്ന് പറഞ്ഞു കുപ്പി വള ചിതറിയ പോലെ ചിരിക്കും.. ഓഫീസുന്നുള്ള പൊല്ലാപ്പ് പിടിച്ച പേടിപ്പിക്കലിനിടക്ക്
ഇതൊക്കെ എന്ത് ... എന്നാലും ഞാൻ പേടിച്ച പോലഭിനയിക്കും അവിടുന്നും പതിവ് അതാണല്ലോ
.... ചില തിരക്ക് പിടിച്ച രാവിലെകളിലും
വിഷാദം കനത്തു തുടങ്ങുന്ന സന്ധ്യകളിലും അവളെ ഞാൻ തനിച്ചു കാണാറുണ്ട് ..അപ്പോൾ ആ കണ്ണുകളിൽ
കുട്ടിത്തതിനപ്പുരത്തെക്കുള്ള ഒരു നനവ് കണ്ണുകളിൽ നിറഞ്ഞു കാണുന്നുണ്ടായിരുന്നു..
തീരെ തനിച്ചിരിക്കണമെന്ന് തോന്നുമ്പോൾ
ടെറസിനു മുകളിലെ മൂലയിൽ ഇരിക്കും ...വൃച്ചിക കാറ്റിനും സന്ധ്യകൾക്കും വല്ലാത്തൊരു സുഖമാനവിടം……
ഡയറക്റെഡ് ബൈ ദി ഫിലിം വിനീത് ശ്രീനിവാസൻ ....പടം
തുടങ്ങി ഇരുട്ടിലെ കയറി വരുന്ന ആൾക്കാരേയും സിനിമയും നല്ലവണ്ണം ആസ്വദിച്ച് ഉച്ചക്ക്
കഴിച്ച ബിരിയാണിയുടെ മത്ത് കാരണം ഉറക്കം വരുന്നുണ്ടായിരുന്നു .....സിനിമയിലെ കഥാപാത്ര
ങ്ങളെയും സിനിമയെയും ഒരു സാധാരണക്കാരുടെ വിലയിരുത്തലുമായി സമയം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ
എങ്ങനെയുണ്ടായിരുന്നു "സിലുമ "എന്ന് ചോദിച്ചു കൊണ്ട് പങ്കജാക്ഷി പടിവാതി
ലിൽ നിൽക്കുന്നുണ്ടായിരുന്നു ...കുഴപ്പമില്ല എന്നല്ലാതെ കൂടുതൽ വിലയിരുത്താൻ എനിക്കും
മനസിലാക്കാൻ അവള്ക്കും കഴിഞ്ഞെന്നു വരില്ല.......
ഒരു പ)തിയുറക്കം
കണ്ണിലുണ്ടായിരുന്നു ഞാൻ നേരെ
റൂമിലേക്ക് പോയി ....ഗസലും
വച്ച് ഉറങ്ങാൻ കിടന്നു ...വീണ്ടും
അതെ സ്വപ്നം തുടയിൽ പച്ചയിറച്ചി കത്തിയ
മാംസത്തിന്റെ ഗന്ധം ആരുടെയോ തേങ്ങലുകളും
...ഉറക്ക ത്തിൽ നിന്നെഴുനെറ്റിട്ടും എനിക്ക്
വല്ലായ്മ വിട്ടു മാറുന്നെ ഉണ്ടായിരുന്നില്ല
...കരച്ചിൽ ക്രമേണ ശക്തി പ്രാപിക്കുന്നതായി തോന്നി
..എല്ലാം തോന്നലാവാം എന്നു കരുതി
കതകു തുറക്കുമ്പോഴേക്കും വാതിലിനരുകിൽ
പൊ ള്ളിയടർന്ന പാടിൽ
തേൻ പുരട്ടുന്ന
പങ്കജാക്ഷി ...കണ്ണുകൾക്ക് അവളുടെ
പേര് പോലെ ചുവന്നിരുന്നു
..ഞാനവളെയും കൂട്ടി ടെറസിനു മുകളില
പോയിരുന്നു ...ഞാൻ കണ്ട
സ്വപ്നവും അവളുടെ ജീവിതവും ഒന്നായിരിക്കാം
....ഞാനവളോട് ഒന്നും ചോദിച്ചതെയില്ല അവളെന്നോടൊന്നും
പറഞ്ഞതുമില്ല...എന്റെ തോളിന്റെ സുരക്ഷിതത്വത്തിൽ
അവൾ കഥ പറയാൻ
അല്ല ജീവിതം പറയാൻ
തുടങ്ങുകയായിരുന്നു…..മനസ്സിലേറ്റ പൊള്ളിയ
ചട്ടുകത്തിന്റെ പാട് മാ യില്ലെന്നും .....ജീവിതത്തിൽ കരിഞ്ഞ മാംസത്തിന്റെ ഗന്ധം പോവില്ലെന്നും
ഞാൻ തിരിച്ചറിഞ്ഞുന്നു .....
അതെ ഇന്നൊരു നല്ല
ദിവസമായിരുന്നു ....എങ്കിലും ഏതോ തുടകളിൽ ഇപ്പോഴും ചൂടുള്ള മാവിനോപ്പം ഇറച്ചിയും കരിയുന്നുണ്ടാവും
അല്ലെ ?ഞാനവളോട് അര്ധ്രമായി ചോദിച്ചു ....ചിരിച്ചു കൊണ്ടവൾ പറഞ്ഞു ചേച്ചി ഇനി എത്ര
മാസം കാണും ഇവിടെ "നിന്റെ മുരിവുണങ്ങും വരെ .............. അല്ലെങ്കിലും ഈ മുറിവിനപ്പുറത്തെ വേദ നയെയും
വാക്കുകളെയും കാണാൻ അവൾക്കവില്ലല്ലോ ...".അവൾ കൊച്ചു കുട്ടിയല്ലേ ..."
Saturday, 7 September 2013
![]() |
Subscribe to:
Comments (Atom)


